മുണ്ടക്കയത്ത് നിയന്ത്രണം വിട്ട കാറും ബസും കൂട്ടിയിടിച്ചു: മൂന്നാനി സ്വദേശിയായ യുവാവ് മരിച്ചു; അപകടത്തിൽ പരിക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

മുണ്ടക്കയം: 31-ാം മൈലിൽ വേയ് ബ്രിഡ്ജിനു സമീപം നിയന്ത്രണം വിട്ട ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ മൂന്നു പേർക്കു സാരമായി പരിക്കേറ്റു. പാലാ മൂന്നാനി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) ആണ് മരിച്ചത്. മൂന്ന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. വളവിൽ കാർ തെറ്റായ ദിശയിലൂടെ ബസിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച ആളടക്കമുള്ള മൂന്നു പേർ പാലാ സ്വദേശികളാണ്. ഒരാൾ കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിയാണ്. മരിച്ചയാളുടെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.