അടിച്ചു ഫിറ്റായി’, വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനു നേരെ ലൈംഗിക അതിക്രമം

Spread the love

സ്വന്തം ലേഖകൻ

അമൃത്സർ: മദ്യലഹരിയിൽ എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് അമൃത്സർ വിമാനത്തിൽ വച്ച് പഞ്ചാബ് ജലന്ധർ സ്വദേശി രജീന്ദർ സിങ് എന്നയാളാണ് എയർഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ യുവതി ഇക്കാര്യം ജീവനക്കാരുടെശ്രദ്ധയിൽപ്പെടുത്തുകായിരുന്നു. ക്രൂ അംഗങ്ങൾ ഇക്കാര്യം അമൃത്സർ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു.ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group