
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ ക്ലാസുകള്‍ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.
സർവകലാശാലാ പ്രതിനിധികളുമായുള്ള യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
രണ്ടാം സെമസ്റ്റർ പരീക്ഷ മേയില്‍ നടത്തി ഫലം പ്രഖ്യാപിക്കും. അടുത്ത അധ്യയനവർഷത്തെ ഏകീകൃത അക്കാദമിക് കലണ്ടറിനും യോഗം അംഗീകാരം നല്‍കി.
ഒന്നാംവർഷ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ജൂണ്‍ ഏഴുവരെ സ്വീകരിക്കും. 16-നുള്ളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആദ്യ അലോട്മെന്റ് ജൂണ്‍ 21-നുള്ളില്‍ നടത്തും. രണ്ടാം അലോട്മെന്റ് ജൂണ്‍ 30-നുള്ളിലും നടത്തി ജൂലായ് ഒന്നിന് ക്ലാസ് ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം അലോട്മെന്റ് ജൂലായ് അഞ്ചിനുള്ളില്‍ പൂർത്തീകരിക്കും. മുൻപ് അപേക്ഷിക്കാത്തവർക്ക് ജൂലായ് ഏഴുമുതല്‍ 12 വരെ അവസരം നല്‍കും. ജൂലായ് 19-ന് നാലാം അലോട്മെന്റും നടക്കും. ഓഗസ്റ്റ് 22-ന് പ്രവേശനം അവസാനിപ്പിക്കും.
ആദ്യസെമസ്റ്റർ പരീക്ഷ നവംബറില്‍ പൂർത്തിയാക്കി, ഡിസംബർ 15-നുള്ളില്‍ ഫലം പ്രഖ്യാപിക്കും.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 30-നുള്ളില്‍ നടത്താനാണ് നിർദേശം.