
51 വയസുള്ള അദ്ധ്യാപിക പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി പണിതീരാത്ത കെട്ടിടത്തിലേക്ക്: സംശയം തോന്നി അയൽക്കാർ പിന്നാലെ: പിന്നെ സംഭവിച്ചത്
ടെക്‌സാസ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍.
അമേരിക്കയിലെ ടെക്‌സാസിലാണ് പീഡനം നടന്നത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍വച്ച് 51കാരിയായ അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. ഒക്ടോബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം നടന്നത്.
നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും കയറി പോകുന്നത് കണ്ട് അയല്‍ക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെന്നിഫര്‍ മാസി എന്ന അദ്ധ്യാപികയാണ് വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്ത് എത്തുകയും കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുകയുമായിരുന്നു.
വീടിനകത്ത് പ്രവേശിച്ച പൊലീസ് കണ്ടത് അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ്. ജെന്നിഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡേവന്‍പോര്‍ട്ട് ഹൈ സ്‌കൂളിലെ അദ്ധ്യാപികയാണ് ജെന്നിഫര്‍ മാസി. നിലവില്‍ ഇവര്‍ കോമള്‍ കൗണ്ടി ജയിലിലാണ് കഴിയുന്നത്.
അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും ഇതേ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥിയുമായി ജെന്നിഫര്‍ എത്തിയിരുന്നുവെന്നാണ് അയല്‍വാസികളില്‍ ചിലര്‍ പൊലീസിനോട് അറിയിച്ചത്.
സമീപത്തെ കെട്ടിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.