
കോഴിക്കോട്: രാജ്യത്തെ എല്ലാ പൗരനും വേണ്ട ഏറ്റവും പ്രധാനപ്പെട്ട ര്ഖകളിലൊൻ്നാണ് ആധാർ കാർഡ്. സർക്കാർ ആവശ്യങ്ങൾക്ക് മുതൽ എല്ലാ ആവ്ശ്യങ്ങൾക്കും ഇന്നത്തെക്കാലത്ത് ആധാർ വേണം. ദിവസേന ഇവ ഉപയോഗിക്കുന്ന നിങ്ങൾക്ക് അറിയാമോ എത്രതരം ആധാർ കാർഡുണ്ടെന്ന്? ഇന്ത്യയിൽ നാല് തരം ആധാർ കാർഡുകളുണ്ട്, ഇതിനർത്ഥം നാല് വിവിധ ആധാർ എന്നല്ല, നാല് ഫോർമാറ്റുകളിൽ ഒരു വ്യക്തിക്ക് അയാളുടെ ആധാർ കാർഡ് നിർമ്മിക്കാം. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഈ ഫോർമാറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. യുഐഡിഎഐ പറയുന്നതനുസരിച്ച് ഈ ആധാറുകളിലേതായാലും ഉപയോഗിക്കാം . ഇവയെല്ലാം സാധുതയുളളവയുമാണ്. വിവിധ ഫോർമാറ്റിലുള്ള ആധാർ കാർഡുകൾ കാണാം
ആധാർ ലെറ്റർ
ആധാർ ലെറ്റർ എന്നത് പേപ്പർ രൂപത്തിൽ ലാമിനേറ്റഡ് ചെയത് രീതിയാണ്. അതിൽ ഇഷ്യൂ ചെയ്ത തീയതിയും അച്ചടിച്ച തീയതിയും സഹിതം ഒരു ക്യുആർ കോഡ് ഉൾപ്പടെയുണ്ടാകും. സാധാരണയായി ഈ രീതിയിലുള്ള ആധാറാണ് യുഐഡിഎഐ നൽകുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിവിസി ആധാർ
ആധാറിന്റെ പുതിയ പതിപ്പാണ് പിവിസി ആധാർ. പേരുപോലെതന്നെ ഈ ആധാർ കാർഡ് പിവിസി അടിസ്ഥാനമാക്കിയുള്ളതാണ്, പേപ്പർ കൊണ്ട് നിർമ്മിച്ച സാധാരണ ആധാർ കാർഡിനേക്കാൾ മികച്ചതാണ് ഇത്. ഫോട്ടോ, ഡിജിറ്റൽ ഒപ്പ്, ക്യുആർ കോഡ് തുടങ്ങിയവ ഇതിലുമുണ്ടാകും. എളുപ്പത്തിൽ നശിക്കില്ല എന്നതാണ് ഇതിന്റെ ഗുണം. പിവിസി ആധാർ വേണ്ടവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് വഴി പിവിസി കാർഡുകൾ യുഐഡിഎഐ അയക്കും.
എംആധാർ
ഈ ആധുനിക ലോകത്ത് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ആധാർ കാർഡാണ് ഇത്. യുഐഡിഎഐ പുറത്തിറക്കിയ ഒരു മൊബൈൽ ആപ്ലിക്കേഷനാണിത്. എംആധാർ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ഇ-ആധാർ
യുഐഡിഎഐ ഇതുവരെ പുറത്തിറക്കിയതിൽവെച്ച് സുരക്ഷിതമായ രൂപമാണ് ഇ-ആധാർ. കാരണം. പാസ്‌വേഡ് ഉപയോഗിച്ചുള്ള സംരംക്ഷണം ഇതിന് ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഇ-ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും.