ട്രെയിൻ യാത്രയില്‍ ആധാര്‍ പരിശോധന നിര്‍ബന്ധമാക്കി റെയില്‍വേ; ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് നിർദേശം; വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ആള്‍മാറാട്ടം നടത്തിയാല്‍ ഇനി പിടിവീഴും

Spread the love

കണ്ണൂർ: ട്രെയിൻ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാനൊരുങ്ങി റെയില്‍വേ.

ഇതിനായി ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് റെയില്‍വേ ഉത്തരവിട്ടു. തല്‍ക്കാല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ എടുക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ച്‌ ആള്‍മാറാട്ടവും ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് കൊണ്ടുവന്നിരിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറ്ററിങ് ജീവനക്കാർ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവരുടെയും ആധാർ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. പരിശോധനയില്‍ ആധാർ കാർഡ് വ്യാജമാണെന്ന് സംശയമുണ്ടെങ്കിലോ കണ്ടെത്തിയാലോ ഉടനടി റെയില്‍വേ സംരക്ഷണസേനയെയോ പോലീസിനെയോ വിവരം അറിയിക്കണം.

പ്ലേ സ്റ്റോറില്‍ നിന്ന് എം-ആധാർ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് ടിക്കറ്റ് പരിശോധകരോട് റെയില്‍വേ നിർദേശിച്ചിരിക്കുന്നത്. ടിക്കറ്റ് പരിശോധകരുടെ ടാബില്‍ ആപ്പ് ലഭിക്കുന്നതാണ്.