play-sharp-fill
എഡിജിപി യെ മാറ്റിയേ തീരൂ – സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം:കൈയും, കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല: ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണന്നും അദ്ദേഹം പറഞ്ഞു

എഡിജിപി യെ മാറ്റിയേ തീരൂ – സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം:കൈയും, കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല: ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണന്നും അദ്ദേഹം പറഞ്ഞു

കോട്ടയം:സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ, എഡിജിപി ആകാൻ പാടില്ല.

ഒരുവട്ടം അല്ല രണ്ടുവട്ടം ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, ഇത് എന്തിനെന്ന് ആർക്കും അറിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനാൽ എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ നിലപാടിൽ മാറ്റമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് നിലപാടുകൾ എതിർക്കുന്നവരുടെ കൈയും, കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ല.
ആശയങ്ങളെ എതിർക്കുന്നത് ആശയം കൊണ്ടാണ്.
ഈ ആശയത്തിൻ്റെ ബലത്ത…

സിപിഐ കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ബിനോയ് വിശ്വം. ഇന്നും നാളെമായി (ശനി, ഞായർ) കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി കോമ്പൗണ്ടിലുള്ള ശ്രുതി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

.2025-ൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.ജില്ലയിലെ പതിനൊന്ന് മണ്ഡലം കമ്മറ്റികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ്റിഅൻപതു പ്രതിനിധികളാണ് രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അറിയിച്ചു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാംവർഷമാണ് 2025.
ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ പരിപാടികൾക്ക് ക്യാമ്പിൽ
രൂപം നൽകും.

സിപിഐ ദേശീയ നിർവാഹക സമിതിയഗം അഡ്വ.കെ.പ്രകാശ്ബാബു,
സംസ്ഥാന എക്സികൂട്ടീവ് അംഗം ആർ രാജേന്ദ്രൻ എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ അവതരിപ്പിക്കുന്ന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.