video
play-sharp-fill
എഡിജിപിയുടെ മകൾ അകത്തേക്ക്; പോലീസ് ഡ്രൈവറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

എഡിജിപിയുടെ മകൾ അകത്തേക്ക്; പോലീസ് ഡ്രൈവറുടെ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്

 

ശ്രീകുമാർ

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കൾക്ക് ചതവേറ്റതായി സ്‌കാനിങ്ങിൽ തെളിഞ്ഞു. പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ എഡിജിപിയുടെ മകൾ അകത്താകുമെന്ന് വ്യക്തമായി. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാത സവാരിക്ക് കൊണ്ടുപോകുന്നതിനിടെ ചീത്തവിളിച്ചത് തടഞ്ഞപ്പോൾ മകൾ ഫോൺ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു എഡിജിപിയുടെ ഔദ്യോഗിക ഡ്രൈവറായ ഗവാസ്‌കറുടെ പരാതി. അതിനിടെ, പോലീസ് ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് സംസ്ഥാന പോലീസ് അസോസിയേഷൻ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പത്തിനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ പോലീസ് ഡ്രൈവറുടെ ഭാര്യയുടെ പരാതി സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.