എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റിയേക്കും; തീരുമാനം ഉടൻ: സമ്മർദ്ദമേറി: മുഖ്യമന്ത്രിക്ക് പാര്‍ട്ടി നിര്‍ദ്ദേശം

Spread the love

ഡല്‍ഹി : ആരോപങ്ങളും അന്വേഷങ്ങളും നേരിടുന്ന സാഹചര്യത്തില്‍ എഡിജിപി എം. ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്ന് മറ്റാൻ സിപിഎമ്മില്‍ ആലോചന.

കേന്ദ്ര കമ്മറ്റി യോഗവും പോളിറ്റ് ബ്യൂറോ യോഗവും ഡല്‍ഹിയില്‍ നടക്കുന്നതിനിടയില്‍ ഇക്കാര്യത്തില്‍ ബുധനാഴ്ച്ച ചേർന്ന മന്ത്രി സഭ യോഗത്തിനകം തീരുമാനം ഉണ്ടാക്കാൻ ആലോചന നടന്നതായാണ് വിവരം.

മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യത്തെ കടുപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ പിന്നോട്ടില്ല എന്നാണ് സി പി ഐ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിലാണ് മുതിർന്ന നേതാക്കള്‍ തമ്മില്‍ കൂടിയാലോചന നടത്തിമുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തത്.

ആരോപണം ഉയർത്തിയതിന്റെ പേരില്‍ മാത്രം ആരുടേയും പേരില്‍ നടപടി എടുക്കാൻ ആവില്ലെന്ന തന്റെ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.

എന്നാല്‍ ആർ എസ് എസ് നേതാക്കളുമായി എം ആർ അജിത് കുമാർ കൂടിയാലോചന നടത്തിയത് വ്യക്തമായ സാഹചര്യത്തില്‍ ഇങ്ങനെ ഒരാളെ ആഭ്യന്തര വകുപ്പിന്റെ മുഖ്യ

ചുമതലക്കാരനായി കൊണ്ടുപോകാൻ ആകില്ലെന്ന അഭിപ്രായമാണ് നേതാക്കള്‍ മുഖ്യ മന്ത്രിയുമായി പങ്കുവെച്ചത്.