എഡിജിപി എംആർ അജിത് കുമാറിനെ വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശുപാർശ ചെയ്ത് ഡിജിപി; അജിത് കുമാറിന് വേണ്ടി ശുപാർശ നൽകുന്നത് ആറാം തവണ; മുമ്പ് അഞ്ചുതവണയും മെഡലിനായി നൽകിയ ശുപാർശ കത്ത് കേന്ദ്രം തള്ളി

Spread the love

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശുപാർശ നൽകി ഡിജിപി. ആറാം തവണയാണ് അജിത് കുമാറിന് വിശിഷ്ട സേവനത്തിനുള്ള ശുപാർശ നൽകുന്നത്.

മുമ്പ് അഞ്ചുതവണയും മെഡലിനായി നൽകിയ ശുപാർശ കത്ത് കേന്ദ്രം തള്ളുകയായിരുന്നു. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു അത്.

അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് വീണ്ടും രാഷ്ട്രപതി മെഡലിനായി ശുപാർശ നൽകിയത്. ഒന്നരമാസം മുമ്പാണ് ശുപാർശ കത്ത് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിത് കുമാർ ഡിജിപി പദവിയിലെത്താൻ രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. അജിത് കുമാറിന്റെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ രാഷ്ട്രപതി മെഡൽ ലഭിച്ചിരുന്നു.