എഡിജിപി എംആർ അജിത് കുമാർ ശബരിമലയിലേക്ക് നടത്തിയ ട്രാക്ടർ യാത്ര; സിസിടിവി ദൃശ്യം പ്രധാന തെളിവ്; റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Spread the love

കൊച്ചി: ശബരിമലയിലേക്ക് എഡിജിപി എംആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്ന സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി എന്നാണ് റിപ്പോർട്ട്‌. പൊലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാർ കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്.

video
play-sharp-fill

നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. അപകടസാധ്യത മുൻനിർത്തി ട്രാക്ടറിൽ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. റിപ്പോർട്ട്‌ പരിശോധിച്ച് ദേവസ്വം ബെഞ്ചാണ് നടപടി സ്വീകരിക്കേണ്ടത്. സിസിടിവി ദൃശ്യം ആണ് പ്രധാന തെളിവ്. തെളിവുകൾ കൃത്യമായി കോടതിക്ക് മുന്നിൽ എത്തിയാൽ ശക്തമായനടപടിക്ക് സാധ്യതയുണ്ട്.