video
play-sharp-fill

സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല; നിലവിലെ ചെയര്‍മാനായ ഡോ. സഞ്ജീവ് പട്‌ജോഷിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് നടപടി

സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല; നിലവിലെ ചെയര്‍മാനായ ഡോ. സഞ്ജീവ് പട്‌ജോഷിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല. നിലവിലെ ചെയര്‍മാനും എംഡിയുമായ ഡോ. സഞ്ജീവ് പട്‌ജോഷിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സപ്ലൈകോ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ.വെങ്കിട്ട രാമന് മാനേജിങ് ഡയറക്ടറുടെ അധിക ചുമതല. കൊച്ചി ഓഫീസിലായിരുന്നു നിയമനം.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ വിവാദമായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം കളക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ ഉന്നതപദവിയില്‍ നിയമിച്ചതിനെതിരെ ആയിരുന്നു പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. വിവിധ മുസ്ലീം സംഘടനകള്‍ ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി.