പുതിയ  ക്ലൈമാക്സുമായി  ഒരു അഡാർ  ലൗവ് നാളെ തീയറ്ററുകളിൽ

പുതിയ ക്ലൈമാക്സുമായി ഒരു അഡാർ ലൗവ് നാളെ തീയറ്ററുകളിൽ

സ്വന്തംലേഖകൻ

കോട്ടയം : ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗവ് ‘ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും ഒമര്‍ ലുലു പറഞ്ഞു. മാറ്റം വരുത്തിയ ക്ലൈമാക്‌സുമായിചിത്രം നാളെ തീയറ്ററുകളില്‍ എത്തി തുടങ്ങും. ‘ക്ലൈമാക്‌സ് മാറ്റുന്നതിനൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10 മിനിറ്റ് വെട്ടിക്കുറച്ച്‌ 2.15 മണിക്കൂര്‍ ആക്കി.’ എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തലസംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു പറഞ്ഞു.