എരുമേലി എരുത്വാപുഴയിലുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി പരാതി പരിഹാര അദാലത്ത് നടത്തി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിലായിരുന്നു അദാലത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എരുമേലി എരുത്വാപുഴയിലുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ (എസ്.സി/എസ്.റ്റി) കോളനി സന്ദർശിക്കുകയും പരാതി പരിഹാര അദാലത്ത് നടത്തുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസിന്റെ അധ്യക്ഷതയിൽ നടത്തിയ അദാലത്തിൽ എസ്.സി/എസ്.റ്റി, കോളനിയിലെ നിവാസികളുടെ പരാതികൾ കേൾക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും, മാതാപിതാക്കൾ ഇവരുടെ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും, മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോണിന്റെ അമിത ഉപയോഗം എന്നിവയിൽ നിന്നും കുട്ടികൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്നും എസ്. പി പറഞ്ഞു.

ചടങ്ങിൽ എരുത്വാപുഴ കോളനി ഊരു മൂപ്പൻ ഗോപി, മെമ്പർ മറിയാമ്മ ജോസഫ്, എസ്.റ്റി പ്രമോട്ടർ രമ്യ ,കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്. എച്ച്.ഓ ബിജു ഇ.ഡി, കൂടാതെ കോളനി നിവാസികളായ അമ്പതോളം പേരും പങ്കെടുത്തു.