video
play-sharp-fill

അദാലത്ത് ; കോട്ടയം നഗരസഭയിലെ പെൻഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുന്നു; ഒക്ടോബര്‍ 5 മുതല്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും

അദാലത്ത് ; കോട്ടയം നഗരസഭയിലെ പെൻഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുന്നു; ഒക്ടോബര്‍ 5 മുതല്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം : കോട്ടയം നഗരസഭയിലെ പെൻഡിംഗ് ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അദാലത്ത് നടത്തും. ഒക്ടോബര്‍ 5 മുതല്‍ 16 വരെ അപേക്ഷകള്‍ സ്വീകരിക്കും. 26 ന് കുമാരനെല്ലൂര്‍ സോണല്‍ ഓഫീസ്, 28 ന് നാട്ടകം സോണല്‍ ഓഫീസ്, 30 ന് തിരുവാതുക്കല്‍ സോണല്‍ ഓഫീസ്, നവംബര്‍ 2, 4 തീയതികളില്‍ മെയിൻ ഓഫീസ് എന്നിവിടങ്ങളിലാണ് അദാലത്ത്.

അദാലത്തില്‍ പങ്കെടുക്കുന്നവര്‍, അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ നഗരസഭയില്‍ മുൻപ് സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ്, കൈപ്പറ്റ് രസീത് എന്നിവ സഹിതം പ്രത്യേക അദാലത്ത് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ ഫോമിന്റെ മാതൃക വൈബ് സൈറ്റിലും നഗരസഭ മെയിൻ ഓഫീസ്, സോണല്‍ ഓഫീസുകളിലും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group