യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.ഷൈന്‍ലാലും ഇരുപതോളം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു ; ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രവർത്തകരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

Spread the love

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നു.

ഷൈന്‍ ലാലിനോടൊപ്പം ഇരുപതോളം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഷാള്‍ അണിയിച്ച്ബിജെപിയിലേക്ക് സ്വീകരിച്ചു.

ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിനാലാണ് കോണ്‍ഗ്രസില്‍ താന്‍ ഒറ്റപ്പെട്ട് പോയതെന്നും തന്നെപ്പോലെ ഒരുപാട് ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വീര്‍പ്പുമുട്ടി കഴിയുന്നുണ്ടെന്നും സമീപഭാവിയില്‍ അവരും ബിജെപിയിലെത്തുമെന്നും അഡ്വ.ഷൈന്‍ലാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, അഡ്വ.പി.സുധീര്‍, മീഡിയ, സോഷ്യല്‍ മീഡിയ പ്രഭാരി അനൂപ് ആന്റണി, സംസ്ഥാനസമിതി അംഗം അഡ്വ.ഷോണ്‍ ജോര്‍ജ്ജ്, അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.