കരൾ രോഗബാധിതനായ പുന്നത്തുറ വെസ്റ്റ് ആലയ്ക്കൽ വീട്ടിൽ എ.ഡി. മനോജിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഏറ്റുമാനൂരിലെ വ്യാപാരികളും സാമൂഹ്യ സംഘടനകളും ചേർന്ന് ഫണ്ട് ശേഖരണം ആരംഭിച്ചു

Spread the love

കോട്ടയം : കരൾ മാറ്റിവയ്ക്കാതെ മനോജിന്റെ ജീവൻ നിലനിർത്താൻ ആവില്ലെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 40 ലക്ഷം രൂപയാണ് ആവശ്യമുള്ളത്. മനോജിൻ്റെ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനും അപ്പുറമാണ്.

ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂരിലെ വ്യാപാരി വ്യവസായികളുടെ സംഘടനകളുടെയും പൗരപ്രമുഖരുടെയും മറ്റു പൊതുസംഘടനകളുടെയും സഹകരണത്തോടെ ഫണ്ട് ശേഖരണം സെപ്റ്റംബർ 25, 26,27 തീയതികളിൽ നടക്കുന്നത്. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഫണ്ട് ശേഖരണത്തോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്തു.

 

എം കെ സുഗതൻ, മനോജ് കുമാർ ജി, സിറിൽ ജി നരിക്കുഴി, ജി. ജി സന്തോഷ് കുമാർ, സജി പിച്ചകശ്ശേരി, ചന്ദ്രബാബു, ജെയിംസ് പുളിക്കൻ, കുഞ്ഞുമോൻ, ജി പ്രകാശ്, അഡ്വക്കേറ്റ് ബി രാജീവ്,അനീറ്റ ബാബു, വിശാൽ, അലക്സ് ജോർജ്,ഇഡി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. ആദ്യദിനത്തിൽ 53000 രൂപയുടെ ഫണ്ട് ശേഖരണം നടന്നു. ഇനി രണ്ടു ദിവസം കൂടി ഫണ്ട് ശേഖരണം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

AC.026705300011729
Bank Dhanlaxmi Bank
Branch : Ettumanoor
IFSC Code:
DLXB0000267