
അക്യുപങ്ചർ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഹെൽത്ത് ക്യാമ്പയിൻ നാളെ ഈരാറ്റുപേട്ടയിൽ നടക്കും; രാവിലെ 10 ന് നടയ്ക്കൽ ഒന്നാം മൈലിൽ നടക്കുന്ന യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും
ഈരാറ്റുപേട്ട: അക്യുപങ്ചർ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യ കേരളത്തിന് അക്യു
പങ്ചറിന്റെ കൈത്താങ്ങ് എന്നപ്രമേയത്തെ ആസ്പദമാക്കി ഒരു വർഷം നീണ്ടു നിൽക്കുന്ന ഹെൽത്ത് ക്യാമ്പയിൻ നാളെ (നവംബർ 30 ) ഈരാറ്റുപേട്ടയിൽ നടക്കും.
രാവിലെ 10 ന് നടയ്ക്കൽ ഒന്നാം മൈലിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന
വൈ. പ്രസിഡന്റ് മുഹ്സിന അയ്യൂബിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൻ സുഹുറ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരിക്കും. വാർഡ് കൗസിലർ അബ്ദുൽ ലത്തീഫ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് ഷാജഹാൻ പൊൻകുന്നം, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജുനൈദ് മമ്പാട്, ജില്ലാ സെക്രട്ടറി റഫീക്ക ദിലീപ് എന്നിവർ സംസാരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാംപയിനിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സൗജന്യ ക്യാമ്പുകൾ, വ്യായാമ പരിശീലനം, പാചക കളരികൾ കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ മുഹ്സിന അയ്യൂബ്, ഷാജഹാൻ പൊൻകുന്നം, റഫീക്ക ദിലീപ്, ഷക്കീല ബീവി, അബ്ദുൽ ലത്തീഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു