തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിക്ക് കടിയേറ്റു; ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി

Spread the love

തിരുവനന്തപുരം: തെരുവുനായകൾക്ക് ഭക്ഷണം എത്തിച്ചുനൽകിവന്നിരുന്ന സീരിയൽ നടിക്ക് ആഹാരം നൽകുന്നതിനിടയിൽ കടിയേറ്റു.

video
play-sharp-fill

സീരിയൽ നടിയും ആകാശവാണി ആർട്ടിസ്റ്റുമായിരുന്ന ഭരതന്നൂർ കൊച്ചുവയൽ വാണിഭശ്ശേരിവീട്ടിൽ ഭരതന്നൂർ ശാന്ത (64)യെയാണ് നായ കടിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുമ്പോഴാണു സംഭവം.മാർക്കറ്റ് ഭാഗത്ത് ഉള്ള നായകൾക്കു 5 വർഷമായി വീട്ടിൽ നിന്നും ശാന്ത ഭക്ഷണം കൊണ്ടുവന്നു നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലതുകൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.