സ്വന്തം ലേഖകൻ
ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടിയാണ് തിലോത്തമ ഷോം. താരത്തിന് ഡൽഹിയിൽ വെച്ച് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഹോട്ടർഫ്ലൈ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
‘ഡൽഹിയിൽ ബസ് കാത്തിരിക്കുകയായിരുന്നു. ആറ് പേരുമായി ഒരു കാർ എൻ്റെ അടുത്ത് നിർത്തി, അവർ കമ്മന്റ് അടിക്കാനും ശല്യം ചെയ്യാനും തുടങ്ങിയപ്പോൾ അവിടെ നിന്ന് അല്പം മാറി നിന്നു. സ്വയം സംരക്ഷിക്കാനുള്ള സ്വാഭാവിക പ്രതികരണമായിരുന്നു അത്. കാരണം ഓടിയാലോ മറ്റെന്തെങ്കിലും ചെയ്താലോ അവർക്ക് എളുപ്പത്തിൽ പിടിക്കാൻ കഴിയും. ആ സമയം നിരവധി വാഹനങ്ങൾക്ക് കൈ നീട്ടിയെങ്കിലും ഒന്നും നിർത്താതെ പോയി,’ തിലോത്തമ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ മെഡിക്കൽ അടയാളമുള്ള ഒരു കാർ നിർത്തുകയും മുൻ സീറ്റിൽ ഇരിക്കുകയും ചെയ്തു. അദ്ദേഹം ഒരു ഡോക്ടറായതിനാൽ സുരക്ഷിതമായിരിക്കുമെന്ന് കരുതി. എന്നാൽ അയാൾ പാൻ്റ്‌സ് അഴിച്ച് തന്റെ കൈ ബലമായി പിടിക്കാൻ ശ്രമിച്ചു. പ്രാണരക്ഷാർത്ഥം അയാളെ അടിച്ചു. അയാൾ കാർ നിർത്തി താരത്തെ പുറത്താക്കുകയാണ് ചെയ്തതെന്നാണ് തിലോത്ത പറയുന്നത്.
‘ത്രിഭുവൻ മിശ്ര: സി.എ ടോപ്പർ എന്ന നെറ്റ്ഫ്ളിക്സ് പരമ്പരയിലാണ് തിലോത്തമ ഒടുവിൽ വേഷമിട്ടത്. മാനവ് കൗൾ ആണ് സീരീസിൽ മുഖ്യ വേഷത്തിൽ എത്തിയത്. ജിതേന്ദ്ര കുമാർ നായകനായ കോട്ട ഫാക്ടറിയിലും തിലോത്തമ മുഖ്യ വേഷത്തിലുണ്ട്.