ആ സമയത്ത് തനിക്ക് നല്ല ഡിപ്രഷന് ആയിരുന്നു, വല്ലാതെ ഒറ്റപ്പെട്ടു; ക്യാന്‍സര്‍ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ല; കഴിച്ചിരുന്ന മരുന്ന് ലിവറിനെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ സ്ഥിതി മോശമായത്; ടെലിവിഷൻ താരം ശ്രീകല
സ്വന്തം ലേഖകൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീകല ശശിധരൻ.വര്‍ഷങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല ജന ശ്രദ്ധ നേടുന്നതും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നതും.
2012 ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ശ്രീകലയുടെ അടുത്ത സുഹൃത്തായിരുന്ന വപിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അഭിനയ രംഗത്ത് നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീകല. ഈ അടുത്തിടെ ആയിരുന്നു ശ്രീകല രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടൊരിക്കുന്നത് താരം ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ പരിപാടിക്കിടെ പറഞ്ഞ ചില കാര്യങ്ങളാണ്.
താന്‍ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എല്ലാം കൂടെ വന്നിരുന്നത് ‘അമ്മ ആയിരുന്നെന്നാണ് ശ്രീകല പറഞ്ഞത്. എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറയണമെന്ന് മാത്രമേയുള്ളു എന്നും ‘അമ്മ തന്റെ എല്ലാ കാര്യങ്ങളും ഒരു മുടക്കും ഇല്ലാതെ നോക്കുമെന്നും താരം പറഞ്ഞു. അമ്മ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നെന്നും താന്‍ ചേച്ചിയോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളും പറഞ്ഞിരുന്നത് അമ്മയോട് ആയിരുന്നെന്നും വ്യക്തമാക്കി.
എന്നാല്‍ അമ്മ തന്നെ വിട്ട് പോയപ്പോള്‍ താന്‍ വല്ലാതെ ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നെന്നും ആ സമയത്ത് തനിക്ക് നല്ല ഡിപ്രഷന് ആയിരുന്നെന്നുമാണ് താരം വെളിപ്പെടുത്തിയത്. അമ്മയ്ക്ക് ലിവര്‍ സിറോസിസായിരുന്നു എന്നാണ് ശ്രീകല പറഞ്ഞത്. പക്ഷെ ഡോക്ടര്‍ പറഞ്ഞത് പത്ത് വര്‍ഷത്തോളം കുഴപ്പമുണ്ടാവില്ലെന്നൊക്കെ ആയിരുന്നു. പക്ഷെ അതിനിടയില്‍ അമ്മ ബാത്ത്റൂമില്‍ വീണപ്പോള്‍ നടുവിന് പരിക്ക് പറ്റിയിരുന്നു. ആ സമയത്താണ് അമ്മയ്ക്ക് മൈലോമ എന്ന ക്യാന്‍സറാണെന്ന് അറിയുന്നത്. എന്നാല്‍ മരിക്കുന്നത് വരെ അമ്മ അറിഞ്ഞിരുന്നില്ല അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്ന്.
ആ സമയത്ത് കഴിച്ചിരുന്ന മരുന്ന് ലിവറിനെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ സ്ഥിതി മോശമായതും അമ്മ ഞങ്ങളെ വിട്ട് പോയതും എന്നാണ് താരം പറഞ്ഞത്. ‘അമ്മ ആശുപത്രിയില്‍ കിടന്നിരുന്ന സമയത്തും തന്നോട് മോളേ വര്‍ക്കായോ എന്നൊക്കെ വിശേഷങ്ങള്‍ ചോദിക്കാറുണ്ടായിരുന്നു എന്നും ശ്രീകല പറഞ്ഞു. അമ്മ മരിക്കുന്നതിന് രണ്ട് ദിവസവും മുന്‍പും തന്നോട് സീരിയലിനെക്കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇല്ലെന്നും താരം പറഞ്ഞു.