
മലയാളത്തിന്റെ ശാലീന സുന്ദരിയായി അറിയപ്പെട്ടിരുന്ന താരം ; 51 ലും അവിവാഹിത ; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി സിത്താര
സ്വന്തം ലേഖകൻ
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുൻകാല നടിമാരില്‍ ഒരാളാണ് സിത്താര. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും നടി സജീവമായി പ്രവർത്തിച്ചിരുന്നു. 1986 ല്‍ ‘കാവേരി’ എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആ സിനിമയോടെ 1980-90 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായി മാറി. ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നും യൗവ്വനം കാത്തുസൂക്ഷിക്കുന്ന സിത്താരയ്ക്ക് ഈ വർഷം 51 വയസ് പൂർത്തിയായെങ്കിലും, നടി വിവാഹം കഴിച്ചിട്ടില്ല. പല ടിവി പരിപാടികളിലും മറ്റും ഇതേ കുറിച്ച് ചോദ്യങ്ങള്‍ ഉയർന്നെങ്കിലും, അവിവാഹിതയായി തുടരാനുള്ള കാരണം താരം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെച്ച് തന്റെ ആ തീരുമാനത്തെ കുറിച്ച് നടി മനസ് തുറക്കുകയുണ്ടായി. ഒരുപാട് കല്യാണാലോചനകള്‍ തനിക്ക് വന്നെങ്കിലും മാതാപിതാക്കള്‍ കാരണമാണ് താനൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാതിരുന്നതെന്ന് താരം വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈധ്യുതി ബോർഡില്‍ ഉദ്യോഗസ്ഥർ ആയിരുന്ന മാതാപിതാക്കളോട് വളരെ അധികം അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന താരം പറഞ്ഞതിങ്ങനെ; “കല്യാണത്തിന് ശേഷം അച്ഛനും അമ്മയെയും വിട്ട് ദൂരെ എവിടെയെങ്കിലും പോയി താമസിക്കേണ്ടി വരുമെന്ന് കരുതിയാണ് ആദ്യം കല്യാണം വേണ്ടെന്ന് വെച്ചത്. പിന്നീട്, അച്ഛന്റെ മരണശേഷം കല്യാണത്തിനെ പറ്റിയുള്ള ചിന്ത തന്നെ മാഞ്ഞു പോയി.” ഒറ്റയ്ക്കുള്ള ഈ ജീവിതത്തില്‍ താൻ സന്തുഷ്ടയാണെന്നും, ജോലി തിരക്കുകള്‍ കാരണം ഒറ്റയ്ക്കാണെന്ന തോന്നല്‍ തന്നെ അലട്ടിയിരുന്നില്ലെന്നും താരം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലേറെക്കാലം സിനിമയില്‍ സജീവമായിരുന്ന താരം നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടി ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷൻ രംഗത്തും ചുവടുറപ്പിച്ചു. 2015 ല്‍ പുറത്തിറങ്ങിയ ‘സൈഗാള്‍ പാടുകയാണ്’ എന്ന ചിത്രത്തിന് ശേഷം താരം മലയാള സിനിമ രംഗത്ത് നിന്നും ഇടവേള എടുത്തു. എന്നാല്‍, തമിഴ്, തെലുങ്ക് ഭാഷകളില്‍ നടി ഇപ്പോഴും സജീവമായി തുടരുന്നു.