
സ്വന്തം ലേഖകൻ
കാന്‍സറിനെ ബാധിച്ചതിനെ കുറിച്ച് പറഞ്ഞ് നടി ശിവാനി ഭായ്. 2022ല്‍ ആയിരുന്നു ശിവാനിയെ കാന്‍സര്‍ ബാധിച്ചത്.കോവിഡ് ബാധിച്ചില്ലെങ്കിലും കാസര്‍ മൂന്നാം ഘട്ടത്തിലായിരുന്നു എന്നാണ് ശിവാനി പറയുന്നത്.
അന്ന് കേരളത്തില്‍ കോവിഡ് വരാത്തവര്‍ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു.രോഗത്തിന് പോലും ശിവാനിയെ പേടിയാണെന്ന് അന്ന് ഫ്രണ്ട്‌സ് കളിയാക്കി. പക്ഷേ, വലിയ വില്ലന്റെ വരവിന് മുൻപുള്ള നിശബ്ദതയായിരുന്നു അത് . അന്ന് വര്‍ക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് അസ്വസ്ഥകള്‍ കൂടുന്നത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബയോപ്‌സി എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. ടെസ്റ്റ് റിപ്പോര്‍ട്ട് വന്നപ്പോള്‍ കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു . പിന്നെ, ചികിത്സയുടെ നാളുകളായി . എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാര്‍ഥ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞത്
രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത് . ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2011ല്‍ ആണ് ഇരുവരും വിവാഹിതരായത്.
മോഹൻലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും , തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ഡിഎന്‍എ എന്ന മലയാള ചിത്രത്തിലാണ് ശിവാനി ഒടുവില്‍ വേഷമിട്ടത്.