play-sharp-fill
കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന ; രുചി കൂട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയില്‍ കലർത്തിയും വിതരണം ചെയ്തു ; നടി ഷംനത്ത് എംഡിഎംഎ ഇടപാട് നടത്തിയത് പാർവതി എന്ന പേരില്‍ ; രാസലഹരി എത്തിച്ചിരുന്നത് കർണാടകത്തില്‍ നിന്ന്

കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന ; രുചി കൂട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയില്‍ കലർത്തിയും വിതരണം ചെയ്തു ; നടി ഷംനത്ത് എംഡിഎംഎ ഇടപാട് നടത്തിയത് പാർവതി എന്ന പേരില്‍ ; രാസലഹരി എത്തിച്ചിരുന്നത് കർണാടകത്തില്‍ നിന്ന്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്തെ സീരിയല്‍ നടിക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന നവാസ് രാസലഹരി എത്തിച്ചിരുന്നത് കർണാടകത്തില്‍ നിന്നും. കഞ്ചാവ് വില്‍പ്പനയായിരുന്നു നവാസിന് ആദ്യകാലങ്ങളില്‍. പിന്നീട് കൂടുതല്‍ ലാഭം ലക്ഷ്യമിട്ടാണ് എംഡിഎംഎ കച്ചവടത്തിലേക്ക് തിരിഞ്ഞത്. ഇതിനിടയിലാണ് നടി ഷംനത്തിനെ പരിചയപ്പെടുന്നതും ഇവരുമായി ഇടപാട് ആരംഭിക്കുന്നതും. പാർവതി എന്ന പേരില്‍ അറിയപ്പെടുന്ന ഷംനത്തിന് സ്ഥിരമായി എംഡിഎംഎ വിതരണം ചെയ്തിരുന്നത് ഇയാളാണ്.

ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് പരവൂർ ചിറക്കരയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി പാർവതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സീരിയല്‍ നടി ഷംനത്തിനെ അറസ്റ്റ് ചെയ്തത്. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എംഡിഎംഎ വാങ്ങിയതെന്നായിരുന്നു നടിയുടെ മൊഴി. ലഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഷംനത്തും നവാസും തമ്മില്‍ സൗഹൃദത്തിലായത്. നവാസില്‍ നിന്നും നടി ലഹരി മരുന്ന് വാങ്ങിയ വിവരം മനസിലാക്കി പരവൂർ പൊലീസ് നടത്തിയ റെയ്ഡില്‍ എം‍‍‍ഡിഎംഎയുമായി ഷംനത്ത് കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി ഷംനത്ത് അറസ്റ്റിലായതിന് പിന്നാലെ ഒളിവില്‍ പോയ കടയ്‌ക്കല്‍ സ്വദേശിയായ നവാസിനെയാണ് പൊലീസ് അതിവിദഗ്ധമായി പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് നവാസെന്ന് പൊലീസ് വ്യക്തമാക്കി. നവാസിനെതിരെ ഇരുപതോളം കേസുകളുണ്ട്. വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായാണ് ഇയാള്‍ക്കെതിരെ ഇത്രയും കേസുകളുള്ളത്.

ഡൈവറായിരുന്നു നവാസ്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച്‌ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ജോലിക്കിടെയാണ് കഞ്ചാവ് കടത്ത് ആരംഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ചരക്കിറക്കി തിരികെ വരുമ്ബോള്‍ വാഹനത്തില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി. കേരളത്തില്‍ എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും വില്‍പന നടത്തും.

കഞ്ചാവില്‍ തുടങ്ങിയ കച്ചവടം പതിയെ എംഡിഎംഎയിലേക്ക് മാറി. കൂടുതല്‍ ലാഭം ലക്ഷ്യമിട്ടാണ് എംഡിഎംഎയിലേക്ക് തിരിഞ്ഞത്. ഫാസ്റ്റ്ഫുഡിന് രുചി കൂട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയില്‍ കലർത്തിയും ഇയാള്‍ എംഡിഎംഎ വിറ്റിരുന്നു.തെക്കൻ കേരളത്തിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ നവാസ് കാപ്പനിയമപ്രകാരം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.