നടി ഷക്കീലയെ വളര്‍ത്തുമകള്‍ മര്‍ദ്ദിച്ചതായി പരാതി; തലയ്ക്ക് പരിക്ക്; അഭിഭാഷകയും ആക്രമണത്തിനിരയായി; കേസെടുത്ത് പൊലീസ്

Spread the love

ചെന്നൈ: നടി ഷക്കീലയെ വളർത്തുമകള്‍ മർദ്ദിച്ചതായി പരാതി.

സംഭവത്തില്‍ വളർത്തുമകളായ ശീതളിനെതിരെ പൊലീസ് കേസെടുത്തു.
ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.

കോയമ്ബേട് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷക സൗന്ദര്യയാണ് പരാതി നല്‍കിയത്.
ചെന്നൈയിലെ കോടമ്ബാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെവച്ച്‌ നടിയും വളർത്തുമകള്‍ ശീതളും തമ്മില്‍ തർക്കമുണ്ടാവുകയും പിന്നീടിത് മർദ്ദനത്തിലേയ്ക്ക് കടക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷക്കീലയെ വള‌ർത്തുമകള്‍ ശീതളും അമ്മയും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ശീതള്‍ ഷക്കീലയെ മർദ്ദിച്ചശേഷം നിലത്ത് തള്ളിയിട്ടു. തുടർന്ന് വീടുവിട്ടുപോവുകയും ചെയ്തു.