കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്; എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം; പള്‍സര്‍ സുനി അടക്കമുള്ളവരുടെ ശിക്ഷ വർധിപ്പിക്കണം; ഹൈക്കോടതിയെ സമീപിച്ച്‌ പ്രോസിക്യൂഷന്‍

Spread the love

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച്‌ പ്രോസിക്യൂഷന്‍. വിചാരണക്കോടതി വിധിയെ പ്രോസിക്യൂഷന്‍ വിമര്‍ശിച്ചു.

video
play-sharp-fill

പള്‍സര്‍ സുനി ഉള്‍പ്പെടെ കുറ്റവാളികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണം, ദിലീപ് ഉള്‍പ്പെടെ കേസില്‍ വെറുതെ വിട്ട പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം. ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയുമായി ബന്ധപ്പെട്ട വിചാരണ കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിചാരണക്കോടതി മുഖവിലക്കെടുത്തിട്ടില്ല. പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നിട്ടില്ലെന്ന വാദം അശാസ്ത്രീയമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. വിചാരണക്കോടതി ബോധപൂര്‍വ്വം തെറ്റായ വിവരണം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് എതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. കോടതിയുടെ നിരീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. തെളിവുകള്‍ ഇല്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിച്ചത്. നിയമവിരുദ്ധമായ പരാമര്‍ശങ്ങളും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടത്തി. കോടതിയുടെ പരാമര്‍ശങ്ങള്‍ അന്വേഷണത്തിന്റെ വിശ്വാസത്തെ ബാധിക്കുന്നതാണ്. അന്വേഷണം സമഗ്രവും വസ്തുനിഷ്ഠവും ആയിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.