
അച്ഛനും അമ്മയും പിരിഞ്ഞു, രണ്ടാനമ്മ കാരണം പ്രശ്നങ്ങള്‍, ചേട്ടൻ്റെ അപ്രതീക്ഷിത മരണം ; ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നടി സാന്ദ്ര
പ്രേക്ഷകർക്ക് സുപരിചിതയാണ് ഇടുക്കി കാര്യം അവതാരകയും നടിയുമായ സാന്ദ്ര ആമിയെ.കസ്തൂരിമാൻ,സിങ്കം ത്രീ, ദേവദൂതൻ പ്രിയം, കണ്ണുക്കാൾ നിലാവ്, തുടങ്ങി തമിഴിലും മലയാളത്തിലുമായി താരം ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് കരിയറില്‍ നിന്ന് മാറി നിന്ന് കുടുംബ ജീവിതം നയിക്കുകയാണ് താരം.
നടൻ പ്രജിൻ പത്നാഭനെയാണ് സാന്ദ്ര വിവാഹം ചെയ്തത്. ഇരുവർക്കും ഇരട്ടക്കുട്ടികളും പിറന്നു. ജീവിതത്തിലെ വിഷമകരമായ പല ഘട്ടങ്ങളും സാന്ദ്ര അഭിമുഖീകരിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടിയിപ്പോള്‍. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
തന്റെ ചെറു പ്രായത്തിലേ അച്ഛനും അമ്മയും പിരിഞ്ഞതാണെന്ന് സാന്ദ്ര പറയുന്നു. അച്ഛനും അമ്മയും പിരിയുമ്ബോള്‍ എനിക്ക് വളരെ ട്രോമയായി. ഞാനും ചേട്ടനും അച്ഛന്റെ കൂടെയായിരുന്നു. അച്ഛൻ വേറെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞു. ഞാൻ ഇക്കാര്യം ചേട്ടനോട് പറഞ്ഞപ്പോള്‍ ഓക്കെ പറഞ്ഞേക്ക് എന്ന് പറഞ്ഞു. പറയില്ലെന്ന് ഞാൻ. ഇന്ന് നമ്മള്‍ ഓക്കെ പറഞ്ഞില്ലെങ്കില്‍ എന്റെ ജീവിതം നാശമായതിന് കാരണം നിങ്ങളാണെന്ന് അച്ഛൻ നമ്മള്‍ വളർന്നാല്‍ പറയും, അതിനാല്‍ സമ്മതിച്ചേക്കെന്ന് ചേട്ടൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ ഞാൻ സമ്മതിച്ചു. അങ്ങനെ അച്ഛൻ രണ്ടാമത് വിവാഹം ചെയ്തു. അതിന് ശേഷം രണ്ടാനമ്മ കാരണം ഞങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടായി. നമ്മള്‍ ജീവിച്ച് കാണിക്കണമന്ന് ചേട്ടൻ പറയുമായിരുന്നെന്ന് സാന്ദ്ര ഓർത്തു. 2006 ല്‍ വാഹനാപകടത്തില്‍ സാന്ദ്രയുടെ ചേട്ടൻ മരിച്ചു. ചേട്ടന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കാമുകി ആത്മഹത്യ ചെയ്തതിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. അവർ പ്രണയത്തിലാണെന്ന് അറിയില്ലായിരുന്നു. ചേട്ടൻ മരിച്ച് അടുത്ത ദിവസം രാവിലെ അവരും മരിച്ചു. ഞെട്ടലായിരുന്നു അത്.
അവരുടെ പേരാണ് മകള്‍ക്ക് വെച്ചത്. ചേട്ടൻ കൂടെയില്ലാത്തത് ഇപ്പോഴും വിഷമമാണ്. എന്ത് കാര്യമാണെങ്കിലും അടുത്ത സെക്കന്റ് വന്ന് നില്‍ക്കുമായിരുന്നു. ആത്മാവില്‍ എനിക്ക് നേരത്തെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ചേട്ടൻ മരിച്ച ശേഷം നല്ല വിശ്വാസമുണ്ട്. ഞാൻ ചോദിക്കുന്നതെല്ലാം എനിക്ക് ലഭിക്കുന്നുണ്ട്. അതെങ്ങനെയെന്ന് എനിക്കറിയില്ല. ഈ നാട്ടില്‍ വന്ന് (തമിഴ്നാട്) ഒരു പ്രശ്നവും ഇല്ലാതെ മുന്നോട്ട് പോയി.
പ്രജിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഞാൻ കബളിപ്പെടാൻ വരെ സാധ്യതയുണ്ട്. കാരണം ഞാൻ ഒറ്റയ്ക്കാണ് വന്നത്. എന്ത് വേണമെങ്കിലും സംഭവിക്കാം. പക്ഷെ തനിക്ക് നല്ല ജീവിതം ലഭിച്ചെന്നും സാന്ദ്ര പറയുന്നു. സീരിയലുകളിലൂടെ ശ്രദ്ധ നേടിയ ഭർത്താവ് പ്രജിനെക്കുറിച്ചും സാന്ദ്ര സംസാരിച്ചു. പ്രജിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചതേ അദ്ദേഹത്തിന്റെ കഴിവ് കണ്ടാണ്.
അദ്ദേഹത്തിന്റെയുള്ളില്‍ നല്ലൊരു നടനുണ്ട്. എനിക്ക് നന്നായി അഭിനയിക്കുന്നവരെ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ പ്രണയിച്ച കാലവമുമുള്‍പ്പെടെ കൂട്ടി ഇപ്പോള്‍ 25 വർഷമായി ഒരുമിച്ചാണ്. രണ്ടര വർഷം പ്രണയിച്ചു. പ്രണയിക്കുന്നതിനും പ്രൊപ്പോസ് ചെയ്യുന്നതിനും മുമ്ബ് ഞാൻ പറഞ്ഞത്, നിങ്ങള്‍ നന്നായി അഭിനയിക്കുന്നുണ്ട്, സിനിമയില്‍ ശ്രമിക്കൂ എന്നാണ്. പക്ഷെ അത് വളരെ കഠിനമായിരുന്നു. സീരിയലില്‍ അദ്ദേഹം രാജാവാണ്. പക്ഷെ സിനിമാ ലോകത്ത് മുള്ളുള്ള പാതയാണ്. ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണ്. എന്നാല്‍ ഭർത്താവ് വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണെന്നും സാന്ദ്ര പറയുന്നു.
സാന്ദ്രയെക്കുറിച്ച് പ്രജിനും സംസാരിച്ചു. ജീവിതത്തെക്കുറിച്ച് ഒന്നുമറിയാതിരുന്ന തനിക്ക് എല്ലാ പിന്തുണയും തന്നത് സാന്ദ്രയാണെന്ന് പ്രജിൻ പറയുന്നു. സാന്ദ്രയെ താൻ അഭിനയത്തില്‍ നിന്നും ഒരിക്കലും വിലക്കിയിട്ടില്ലെന്നും പ്രജിൻ വ്യക്തമാക്കി. ഇതേക്കുറിച്ച് സാന്ദ്ര സംസാരിച്ചു. എനിക്ക് അഭിനയിക്കാൻ നിയന്ത്രണം ഒന്നുമില്ല. ഞാൻ സ്വയം വെച്ച നിയന്ത്രണമാണ്. കുഞ്ഞിനെ എനിക്ക് തന്നെ നോക്കണമെന്നുണ്ട്. വയസായാലും അഭിനയിക്കാമെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. വിവാഹ ജീവിതം തുടങ്ങിയ നാളുകളില്‍ ഒരുപാട് കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു.