‘സ്വന്തം ജീവിതം തകര്‍ന്നു, മറ്റൊരു സ്‌ത്രീയുടെ ജീവിതം കൂടി ഇല്ലാതാക്കരുത്’; വൈറലായി സംവിധായകൻ രാജ് നിദിമോറിനൊപ്പമുള്ള ചിത്രങ്ങള്‍; നടി സാമന്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

Spread the love

മുംബൈ: നടൻ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി സാമന്ത റൂത്ത് പ്രഭു വീണ്ടും റിലേഷൻഷിപ്പിലാണെന്ന ഗോസിപ്പുകളാണ് ഇപ്പോള്‍ സിനിമാലോകത്ത് പ്രചരിക്കുന്നത്.

അടുത്തിടെ നടന്ന ഒരു പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമന്ത പങ്കുവച്ചതോടെയാണ് അഭ്യൂഹം ശക്തമായത്. സിറ്റാഡല്‍ – ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിദിമോറിനൊപ്പമുള്ള ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ ധാരാളം നെഗറ്റീവ് കമന്റുകളാണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രാജ് വിവാഹിതനാണ്. ഒരു കുടുംബമായി കഴിയുന്ന ആളാണ് അദ്ദേഹം. രാജിനൊപ്പമുള്ള ഫോട്ടോ പരസ്യമായി പങ്കിടരുത്. സ്വന്തം ദാമ്ബത്യം തകർന്നു. മറ്റൊരു സ്‌ത്രീയുടെ ജീവിതം കൂടി ഇല്ലാതാക്കരുത് ‘, എന്നാണ് സാമന്തയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റ്.

ഈ ചിത്രം പുറത്തുവന്നതിന് പിന്നാലെ രാജുവും ഭാര്യയും അകന്നാണ് കഴിയുന്നതെന്ന് ചില ദേശീയ മാദ്ധ്യമങ്ങള് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇവർ ഇരുവരും വൈകാതെ വേർപിരിയുമെന്നും പറയപ്പെടുന്നുണ്ട്.

ഇതിനിടെ അനാവശ്യ പ്രചരണങ്ങള്‍ വേണ്ടെന്നും രാജും സാമന്തയും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും ആരാധകർ പറയുന്നു. എന്നാല്‍, സംഭവത്തില്‍ സാമന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല.