
കൊച്ചി : രാഹുൽ വിഷയത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടത്തിന് പിന്നാലെ പരാതിയുമായി നടി റിനി ആൻ ജോർജ് രംഗത്ത്. മുഖ്യമന്ത്രിക്കും സൈബർ പോലീസിനും ജില്ലാ മേധാവിക്കും പരാതി നല്‍കി. സമൂഹമാധ്യമങ്ങള്‍ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി.
വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഓണ്‍ലൈൻ യൂട്യൂബ് ചാനലുകള്‍ എന്നിവർക്കെതിരെയാണ് പരാതി. രാഹുല്‍ ഈശ്വർ, ഷാജൻ സ്കറിയ എന്നിവർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
യുവനേതാവില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവിനെതിരായ ആരോപണങ്ങളില്‍ നിയമ വഴിയേ പോകുന്നില്ലെന്ന് നേരത്തെ റിനി പറഞ്ഞിരുന്നു. സാധാരണക്കാരായ സ്ത്രീകള്‍ ഏത് രംഗത്തേക്ക് വരുമ്ബോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഉയർത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കി.
നിയമവഴികള്‍ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അവർ പറഞ്ഞിരുന്നു. ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി കൂട്ടിച്ചേർത്തിരുന്നു.