
പാലക്കാട്: ഒളിവില്‍ പോകാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉപയോഗിച്ച ചുവന്ന പോളോ കാർ നല്കിയ സിനിമ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പൊലീസ്.
ഫോണില്‍ വിളിച്ചാണ് കാർ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് തേടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്താണെന്നാണ് നടി പൊലീസിന് നല്കിയ മറുപടി. ബംഗളൂരുവിലാണ് നിലവില്‍ നടിയുള്ളത്. രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് രാഹുലിന്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാർ എന്നാണ് പൊലീസ് കണ്ടെത്തല്‍.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഈ കാർ പാലക്കാടുണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് നിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.



