video
play-sharp-fill

എത്ര കാശ് വേണമെങ്കിലും നല്‍കാൻ നടി തയ്യാറായിരുന്നെന്നും പള്‍സര്‍ സുനി:എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നടിക്കറിയാമായിരുന്നു

എത്ര കാശ് വേണമെങ്കിലും നല്‍കാൻ നടി തയ്യാറായിരുന്നെന്നും പള്‍സര്‍ സുനി:എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നടിക്കറിയാമായിരുന്നു

Spread the love

സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച്‌ നടിക്ക് അറിയാമായിരുന്നു എന്ന് പൾസർ സുനി. ഉപദ്രവിക്കാതിരിക്കാൻ നടിയും പണം തരാമെന്ന് തന്നോട് പറഞ്ഞിരുന്നെന്നും പള്‍സർ സുനി വെളിപ്പെടുത്തി.ഓടുന്ന കാറില്‍വെച്ച്‌ നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പള്‍സർ സുനിയുടെ വെളിപ്പെടുത്തലാണിത്.നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്താൻ ഒന്നര കോടി രൂപയാണ് നടൻ ദിലീപ് തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് പള്‍സർ സുനി പറയുന്നത്. നടി തരാമെന്ന് പറഞ്ഞിരുന്ന കാശ് വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു എന്നാണ് സുനി പറയുന്നത്.

2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച്‌ നടി ബലാത്സംഗത്തിനിരയായത്.2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ആരംഭിച്ചത്. നടൻ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.

ദിലീപിന്റെ കുടുംബം തകർത്തതാണ് വൈരാഗ്യത്തിന് കാരണം. അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലാണ്.ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് വ്യക്തമാകുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group