video
play-sharp-fill

ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയാവുന്നു; വരൻ രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദ

ബോളിവുഡ് താരം പരിനീതി ചോപ്ര വിവാഹിതയാവുന്നു; വരൻ രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദ

Spread the love

സ്വന്തം ലേഖിക

മുംബൈ: നടി പരിനീതി ചോപ്രയും രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാവുന്നു.

മെയ് 13 ന് ഡല്‍ഹിയില്‍ വച്ച്‌ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കും.
കഴിഞ്ഞ മാസം മുംബൈയില്‍ വച്ച്‌ ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെ കുറിച്ചുള്ള പരിനീതിയുടെ വിശദീകരണത്തിനായി ഇന്ത്യന്‍ എക്സ്പ്രസ്.കോം അവരുടെ പ്രതിനിധിയുമായി സംസാരിച്ചു.

മുംബൈയില്‍ വച്ചു കണ്ടതിനു പിന്നാലെ മറ്റു സ്ഥലങ്ങളില്‍ വച്ചും ആരാധകര്‍ ഇരുവരെയും കണ്ടിരുന്നു. പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടാകുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍.

സിറ്റാഡെല്‍ എന്ന സീരീസിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയങ്ക നാട്ടിലെത്തിയത്. പരിനീതിയും രാഘവും തങ്ങളുടെ ബന്ധം സ്ഥീരീകരിക്കുന്നതിനു മുന്‍പു തന്നെ ഇവര്‍ ഒരുമിച്ചെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചു.