
‘ ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’ ; പ്രണയം വെളിപ്പെടുത്തി നടി നൂറിൻ ഷെരീഫ്
സ്വന്തം ലേഖിക
കൊച്ചി : ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലൂടെ ശ്രദ്ധേയമായ മലയാളികളുടെ പ്രിയതാരമാണ് നൂറിൻ ഷെരീഫ്.സിനിമയിലേതുപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
രണ്ട് കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതാണ് നൂറിൻ ഷെരീഫ് ഷെയർ ചെയ്ത ഫോട്ടോ. ‘എന്റെ ജീവിതത്തിൽ നീയുള്ളതിന്റെ സന്തോഷത്തിലാണ്.ഞങ്ങളെ കുറിച്ച് ലോകത്തിനോട് പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’ ഇതായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആരാണ് വരനെന്നോ പങ്കാളിയെന്നോ അതോ മറ്റ് എന്തെങ്കിലും ഉദ്ദേശിച്ചുള്ള ഫോട്ടോയാണോ എന്നൊന്നും നൂറിൻ ഷെരീഫ് വ്യക്തമാക്കിയിട്ടില്ല.നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെളേളപ്പത്തില് നൂറിൻ അഭിനയിക്കുന്നുണ്ട്.
Third Eye News Live
0
Tags :