അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികൾ :  പരിശോധനയിൽ കണ്ടെത്തിയത് അഴുകിയ നിലയിൽ യുവനടിയുടെ മൃതദേഹം

Spread the love

മുംബൈ :  യുവ നടി നൂര്‍ മാളബിക ദാസിനെ അപ്പാർട്ട്മെന്റിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ ‘ദി ട്രയല്‍’ എന്ന പരമ്ബരയില്‍ പ്രധാന വേഷത്തിലെത്തിയ താരമാണ് നൂര്‍ മാളബിക ദാസ്.

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

32 കാരിയായ താരം അസം സ്വദേശിനിയാണ്. അഭിനേതാവാകുന്നതിന് മുമ്ബ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സിസ്‌കിയാന്‍’, ‘വാക്കാമന്‍’, ‘തീഖി ചാത്നി’, ‘ജഘന്യ ഉപായ’, ‘ചരംസുഖ്’, ‘ദേഖി അന്ദേഖി’, ‘ബാക്ക്റോഡ് ഹസ്റ്റാലെ’ എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചു.