video
play-sharp-fill

ഒരിടവേളയ്ക്കു ശേഷം ഹിറ്റായി പറക്കുംതളിക താരം: നിത്യാ ദാസിന്റെ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഒരിടവേളയ്ക്കു ശേഷം ഹിറ്റായി പറക്കുംതളിക താരം: നിത്യാ ദാസിന്റെ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: വിവാഹത്തോടെ അഭിനയം നിർത്തി വർഷങ്ങൾ കഴിഞ്ഞെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് പറക്കും തളികയിലെ സൂപ്പർ ഹിറ്റ് നായിക നിത്യാദാസ്. അന്നും ഇന്നും തിളങ്ങുന്ന താരം തന്നെയാണ് നിത്യാദാസ്. ഈ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായകനായി രണ്ട് ഗെറ്റപ്പിലെത്തി പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്ത നടി ഇപ്പോൾ തന്റെ ഭൂരിഭാഗം സമയവും മകൾ നൈനയോടൊപ്പമാണ് ചിലവഴിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുമൊത്തുള്ള നിത്യയുടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധടുന്നത്. തന്നെ പുറകിൽ നിന്നും ആലിംഗനം ചെയ്യുന്ന മകളോടൊപ്പം താൻ കിടക്കുന്ന വീഡിയോ ആണ് നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൂച്ചക്കണ്ണും നീണ്ട മുഖവുമുള്ള നൈനയ്ക്ക് 39കാരിയായ അമ്മയുടെ അതേ രൂപഭാവങ്ങൾ തന്നെയാണുള്ളത്.

വീഡിയോയ്ക്ക് താഴെ നിത്യയുടെ ‘പറക്കും തളിക’യിലെ കഥാപാത്രത്തെ ഓർമ്മപ്പെടുത്തികൊണ്ട് ഇത്രയും നാളായിട്ടും നടിക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നും ആരാധകർ കമന്റിടുന്നുണ്ട്. ‘ബസന്തിയുടെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല’ എന്നാണ് ഇക്കൂട്ടത്തിൽ ഒരാൾ കുറിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമാ ജീവിതം നിർത്തി കുടുംബിനിയായി കഴിയുകയായിരുന്നു നിത്യ ദാസ്.

2007 ലായിരുന്നു അരവിന്ദ് സിംഗ് ജാംവാളിനെ നിത്യ വിവാഹം ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഗുരുവായൂർ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയർ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീർ സ്വദേശിയാണ്. നൈന ജാംവാൾ, നമാൻ സിംഗ് ജാംവാൾ, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്.