നടി നിഖിത അന്തരിച്ചു; അസ്വാഭാവിക മരണമെന്ന് പോലീസ്
സ്വന്തം ലേഖകൻ
കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്റെ മുകൾ നിലയിൽ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തിൽ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടൻ ലിപൻ ആണ് നിഖിതയുടെ ഭർത്താവ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ഒഡീഷ ടെലിവിഷൻ സീരീലയുകളിൽ സജീവ സാന്നിധ്യമായിരുന്നു നിഖിത.
Third Eye News Live
0