
ബെംഗളൂരു: കന്നഡ സീരിയല്‍ നടി സി.എം.നന്ദിനിയെ (26) വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
2025 ഡിസംബർ 28ന് രാത്രി 11:16 നും 29 ന് പുലർച്ചെ 12:30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് അനുമാനം. സംഭവ സ്ഥലത്തു നിന്നും നന്ദിനിയുടെ ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെങ്കേരി പൊലീസ് സ്‌റ്റേഷനിലെ ഹനുമന്ത ഹാദിമാനിയുടെ നേതൃത്വത്തിലാണ് ആന്വേഷണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താല്‍പര്യം. എന്നാല്‍, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ല്‍ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു.
ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം ഒഴിവാക്കി ജോലിയില്‍ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതില്‍ നന്ദിനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നതായി പോലീസ് അറിയിച്ചു.



