video
play-sharp-fill

നടി മോളി കണ്ണമാലി വെന്റിലേറ്ററില്‍; ഗുരുതരാവസ്ഥയില്‍ കഴിയുന്ന താരത്തിനായി സഹായമഭ്യര്‍ത്ഥിച്ച്‌ ബിഗ് ബോസ് താരം ദിയ സന

നടി മോളി കണ്ണമാലി വെന്റിലേറ്ററില്‍; ഗുരുതരാവസ്ഥയില്‍ കഴിയുന്ന താരത്തിനായി സഹായമഭ്യര്‍ത്ഥിച്ച്‌ ബിഗ് ബോസ് താരം ദിയ സന

Spread the love

സ്വന്തം ലേഖിക

കൊച്ചി: ചാളമേരിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മോളി കണ്ണമാലി.

മോളി കണ്ണമാലിയുടെ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമുള്ളതല്ല. മോളി കണ്ണമാലിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹ്യ പ്രവര്‍ത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ദിയ സനയുടെ പോസ്റ്റ്;

‘മോളി കണ്ണമാലി ഗുരുതര അവസ്ഥയില്‍ ഗൗതം ഹോസ്പിറ്റലില്‍ വെന്റിലേറ്റര്‍ ആണ്. അതുകൊണ്ട് നിങ്ങളാല്‍ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഈ ഗൂഗിള്‍ പേ നമ്പര്‍ മോളിയമ്മയുടെ മകന്‍ ജോളിയുടേതാണ് 8606171648. സഹായിക്കാന്‍ കഴിയുന്നവര്‍ സഹായിക്കണേ’ എന്നാണ് ദിയ സനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.