‘സിനിമയ്‌ക്കായി ഒരു സ്വിം സ്യൂട്ട് രംഗം; കരഞ്ഞിട്ടും ആ സംവിധായകൻ സമ്മതിച്ചില്ല; 30 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി നടി മോഹിനി

Spread the love

കൊച്ചി: മമ്മൂട്ടി, മോഹൻലാല്‍, ജയറാം എന്നിവരുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ് മോഹിനി .

video
play-sharp-fill

തമിഴിലും ഇതര തെന്നിന്ത്യൻ ഭാഷകളിലും മോഹിനിയുടെ ഇമേജ് മികച്ചതായിരുന്നു.
ശിവാജി ഗണേശൻ, ചിരഞ്ജീവി, ബാലകൃഷ്ണ, വിക്രം തുടങ്ങിയവരുടെ നായികയായും മോഹിനി തിളങ്ങി. നാടൻ വേഷങ്ങളിലും മോഡേണ്‍ വേഷങ്ങളിലും മോഹിനി ഒരുപോലെ അഭിനയം കാഴ്ചവച്ചു. ‘

പ്രശാന്തിന്റെ നായികയായി അവർ വേഷമിട്ട ചിത്രമായ കണ്മണിയിലെ ‘ഉടല്‍ തഴുവാ’ എന്ന ഗാനരംഗം മോഹിനിയുടെ കരിയറില്‍ തന്നെ വ്യത്യസ്തത പുലർത്തിയ ഒന്നായി മാറി. ആർ.കെ. സെല്‍വമണി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രശാന്തും മോഹിനിയുമാണ് നായികാ നായകന്മാർ. ഈ സിനിമയിലെ പ്രശസ്തമായ ഗാനരംഗം ഗ്ലാമറിന്റെ കാര്യത്തില്‍ അല്‍പ്പം വേറിട്ടതാണ്. ഇതിലെ ഓരോ രംഗവും അഭിനയിക്കാൻ തനിക്ക് മേല്‍ കടുത്ത സമ്മർദമുണ്ടായിരുന്നതായി മോഹിനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സിനിമയ്‌ക്കായി സംവിധായകൻ ആർ.കെ. സെല്‍വമണി ഒരു സ്വിം സ്യൂട്ട് രംഗം പ്ലാൻ ചെയ്തു. ഞാൻ അതില്‍ അലോസരപ്പെട്ടിരുന്നു. കരഞ്ഞ് കൊണ്ട് ആ രംഗം ചെയ്യാൻ സാധ്യമല്ല എന്ന് ഞാൻ. ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് മുടങ്ങി.

നീന്താൻ അറിയാത്ത ആളാണ് താനെന്നു മോഹിനി അവരെ അറിയിച്ചു. പുരുഷന്മാരായ പരിശീലകരുടെ മുന്നില്‍ അർധനഗ്നയായി എങ്ങനെ നില്‍ക്കും എന്നായി മോഹിനി. അന്നാളുകളില്‍ വനിതാ നീന്തല്‍ പരിശീലകർ എന്ന് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു.

അങ്ങനെയൊരു രംഗം ചെയ്യുന്നത് ഓർക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. ഒടുവില്‍, ഉടല്‍ തഴുവാ എന്ന ഗാനത്തിനായി ആ രംഗം മോഹിനിക്ക് മനസില്ലാ മനസോടെ ചെയ്യേണ്ടിവന്നു. പകുതി ദിവസത്തെ സമയമെടുത്ത് അവർ പറഞ്ഞ രംഗം ചെയ്തു നല്‍കി.

എന്നാല്‍, അതേരംഗം ഊട്ടിയില്‍ ഷൂട്ട് ചെയ്യണമെന്നായി സംവിധായകൻ. മോഹിനി നോ പറഞ്ഞു. ഷൂട്ടിംഗ് മുന്നോട്ടു പോകില്ല എന്ന നിലപാടില്‍ സംവിധായകൻ. അത് നിങ്ങളുടെ പ്രശ്നമാണ് എന്റെയല്ല എന്നായി മോഹിനി. ഇതുപോലെ നിർബന്ധിച്ചാണ് നിങ്ങള്‍ ആ രംഗം തന്നെക്കൊണ്ട് മുൻപും ചെയ്യിച്ചത് എന്ന് മോഹിനി പറഞ്ഞു.

കണ്മണിയിലെ മോഹിനിയുടെ വേഷം മനോഹരവും വെല്ലുവിളി നിറഞ്ഞതും എന്ന് വിളിക്കപ്പെട്ടു എങ്കിലും ആ രംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മോഹിനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി.