എന്‍റെ മകള്‍ രേവതി സുരേഷിന്‍റെ ചെണ്ട അരങ്ങേറ്റം, ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍: സന്തോഷം പങ്കുവച്ച് നടി മേനക സുരേഷ്

Spread the love

തന്റെ മൂത്ത മകള്‍ രേവതി സുരേഷ് ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കിവച്ചിരിക്കുകയാണ് നടി മേനക. തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ വെച്ചുനടന്ന ചടങ്ങിന്റെ വീഡിയോയും മേനക സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

video
play-sharp-fill

‘എന്റെ മകള്‍ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമാ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് രേവതിക്ക് ആശംസയുമായി എത്തിയത്. സിനിമാ നിർമാതാവ്, വിഷ്വല്‍ ഇഫക്റ്റ്സ് ആർട്ടിസ്റ്റ്, ക്ലാസിക്കല്‍ ഡാൻസർ എന്നീ നിലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് രേവതി സുരേഷ്.