play-sharp-fill
ഗുരുവായൂരമ്പലനടയിൽ താലികെട്ട് ; നടി മീര നന്ദൻ വിവാഹിതയായി

ഗുരുവായൂരമ്പലനടയിൽ താലികെട്ട് ; നടി മീര നന്ദൻ വിവാഹിതയായി

സ്വന്തം ലേഖകൻ

നടി മീര നന്ദൻ വിവാഹിതയായി. ശനിയാഴ്ച ഗുരുവായൂരമ്പലത്തിൽ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ മീര ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ നേരുന്നത്.


കഴിഞ്ഞ ദിവസം ഹൽദി ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു. മാട്രിമോണി സൈറ്റിലൂടെയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ ഹൽദി ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.