play-sharp-fill
മീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് രജനീകാന്തും രംഭയും ഖുശ്‌ബുവുമടക്കമുള്ള സിനിമാ പ്രവർത്തകർ

മീനയുടെ ഭർത്താവിന്റെ മൃതദേഹം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ സംസ്‌ക്കരിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് രജനീകാന്തും രംഭയും ഖുശ്‌ബുവുമടക്കമുള്ള സിനിമാ പ്രവർത്തകർ

സ്വന്തം ലേഖകൻ

ചെ​ന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും ബെംഗളൂരുവിൽ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിലാണ് സംസ്‌ക്കാരം നടന്നത്. നടൻ രജനീകാന്ത് ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും മീനയുടെ സുഹൃത്തുക്കളും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

മലയാള ചലച്ചിത്രതാര സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി നടൻ കൈലാഷ് പുഷ്പചക്രം സമർപ്പിച്ചു. രംഭ, ഖുശ്‌ബു, സുന്ദർ സി, പ്രഭുദേവ, ലക്ഷ്മി, ബ്രന്ദ, സ്‌നേഹ, റഹ്മാൻ, നാസർ, മൻസൂർ അലിഖാൻ തുടങ്ങി നിരവധിപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളായി ശ്വാസകോശ രോഗങ്ങൾ അലട്ടിയിരുന്ന വിദ്യാസാഗറിനു ഡിസംബറിൽ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ മാർച്ചിലാണു നില വഷളായത്. ശ്വാസകോശം മാറ്റിവയ്ക്കാൻ ശ്രമിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാതിരുന്നതിനാൽ ശസ്ത്രക്രിയ നീണ്ടു.

കോവിഡ് ബാധിച്ചാണു മരണമെന്ന പ്രചാരണത്തിന് വിശദീകരണവുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം രംഗത്തെത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ബാലതാരമായ നൈനിക (11) മകളാണ്.