സ്വകാര്യമായി താരങ്ങള്‍ മദ്യപിക്കും; നൈറ്റ് ക്ലബ്ബുകളില്‍ പോയി താൻ മദ്യപിക്കാറുണ്ടായിരുന്നു; ഡാന്‍സ് ചെയ്തു; ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല; തുറന്നു പറച്ചിലുമായി നടി മധു

Spread the love

കൊച്ചി: മലയാളികള്‍ക്കും ഏറെ പരിചിതയായ താരമാണ് റോജയിലെ നായിക മധു.

video
play-sharp-fill

മദ്യപിച്ചാല്‍ സിനിമാ സൗഹൃദ വലയങ്ങളില്‍ സ്വീകാര്യത ലഭിക്കുമെന്ന് കരുതി നൈറ്റ് ക്ളബ്ബുകളില്‍ പോയി മദ്യപിക്കാറുണ്ടായിരുന്നുവെന്നു താരം തുറന്നുപറയുന്നു.
ഇപ്പോള്‍ മദ്യം ഉപയോഗിക്കാറില്ലെന്നും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

നടിയുടെ വാക്കുകള്‍ ഇങ്ങനെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മദ്യപിച്ചാല്‍ സിനിമാ സൗഹൃദ വലയങ്ങളില്‍ സ്വീകാര്യത ലഭിക്കുമെന്ന് ഞാന്‍ കരുതി. കൂള്‍ ആയി തോന്നാന്‍ വേണ്ടി ഞാന്‍ മദ്യപിച്ചു. ചെറുപ്പക്കാരിയായ ഞാൻ പ്രതിരോധിക്കാന്‍ പറ്റാത്ത അപകടത്തില്‍ പെട്ടേനെ. പക്ഷെ ഇന്ന് വരെയും മോശമായ ഒരു അനുഭവും എനിക്കുണ്ടായിട്ടില്ല.

ഞാനെന്തൊക്കെ സ്വപ്നം കണ്ടോ അതെല്ലാം സാധിച്ചു. ഒന്നും അറിയാതെയാണ് ജീവിതത്തില്‍ എനിക്കെല്ലാം ലഭിച്ചത്.

അതിന് കാരണം മരിച്ച്‌ പോയ അമ്മയുടെ സാന്നിധ്യമുള്ളതാണ്. ഞാന്‍ ഗോഡ്‌സ് ചൈല്‍ഡ് ആണ്. എന്നെയൊരാള്‍ മുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

വീണ്ടും അഭിനയിക്കണമെന്ന് എനിക്ക് തോന്നി. പിആര്‍ ഇല്ലാതിരുന്നിട്ടും വീണ്ടും അഭിനയിക്കാനായി. അക്കാലത്ത് സിനിമാ താരങ്ങള്‍ മദ്യപിക്കും. പക്ഷെ സ്വകാര്യമായിട്ടായിരുന്നു.

പുറത്തേക്ക് വരുമ്പോള്‍ സാരി ധരിച്ച്‌ അമ്മയ്‌ക്കൊപ്പമായിരുന്നു. നായികമാര്‍ക്ക് ഒരു ഇമേജുണ്ടായിരുന്നു. പക്ഷെ ഞാന്‍ ചിന്തിച്ചത്, ചെറുപ്പമാണ്, നൈറ്റ് ക്ലബില്‍ പോകണം, ബെഡ് റൂമിലിരുന്ന് മദ്യപിക്കാതെ സംഗീതം കേട്ട് കുടിക്കണം എന്നാണ്. മുംബൈയിലെ നൈറ്റ് ക്ലബുകളില്‍ പോയി ഞാന്‍ മദ്യപിച്ചു. ഡാന്‍സ് ചെയ്തു. ആളുകള്‍ കാണുന്നുണ്ടെന്നത് കാര്യമാക്കിയില്ല.

പൊതുജനത്തിനിടയില്‍ താനൊരു വൈല്‍ഡ് ഗേള്‍ ആണെന്ന പ്രതിച്ഛായ വന്നു. പക്ഷെ ഞാന്‍ സത്യസന്ധമായി ജീവിച്ചു. ഇന്ന് താന്‍ മദ്യപിക്കാറില്ല’- മധു വ്യക്തമാക്കി.