play-sharp-fill
നടി മാല പാർവതി അന്തരിച്ചു ; വ്യാജ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് നടി രംഗത്ത് ,വ്യാജ വാർത്തയുടെ പേരിൽ തനിക്ക് നഷ്ടമായത്  രണ്ട് പരസ്യങ്ങളെന്നും   മാല പാർവതി

നടി മാല പാർവതി അന്തരിച്ചു ; വ്യാജ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് നടി രംഗത്ത് ,വ്യാജ വാർത്തയുടെ പേരിൽ തനിക്ക് നഷ്ടമായത് രണ്ട് പരസ്യങ്ങളെന്നും മാല പാർവതി


സ്വന്തം ലേഖിക

കൊച്ചി: താന്‍ മരിച്ചെന്ന പേരില്‍ വ്യാജ പ്രചരണം നടക്കുന്നതായി നടി മാലാ പാര്‍വതി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ മരണം സംബന്ധിച്ച് വാര്‍ത്തകള്‍ കൊടുത്ത വെബ്‌സൈറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കം മാലാ പാര്‍വതി പുറത്തുവിട്ടു.


ഈ വ്യാജ വാര്‍ത്തകളുടെ പേരില്‍ തനിക്ക് രണ്ട് പരസ്യങ്ങൾ പോലും നഷ്ടമായെന്നും മാലാ പാര്‍വതി പറഞ്ഞു. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണെന്ന് മാലാ പാര്‍വതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രം മാറിയത് കൊണ്ടാണ് കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും അങ്ങനെയാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. വ്യാജ വാര്‍ത്ത മൂലം രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ നഷ്ടപ്പെട്ടെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.