play-sharp-fill
മലയാള സിനിമയ്ക്ക് വേറിട്ട മുഖ പ്രസാദം നൽകിയ  നടി ലക്ഷ്മിക്ക് ഇന്ന് ജന്മദിനം

മലയാള സിനിമയ്ക്ക് വേറിട്ട മുഖ പ്രസാദം നൽകിയ നടി ലക്ഷ്മിക്ക് ഇന്ന് ജന്മദിനം

സ്വന്തം ലേഖകൻ
കോട്ടയം:ഒരു ഭാഷയിൽ വൻവിജയം നേടിയ ചിത്രത്തിലെ
നായിക എല്ലാ ഭാഷകളിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ച്‌ വലിയ വിജയം നേടിയെടുത്ത ചരിത്രം നമുക്ക് അപരിചിതമല്ല. 1974-ൽ എം ഓ ജോസഫ് നിർമ്മിച്ച്
ലക്ഷ്മി നായികയായി അഭിനയിച്ച “ചട്ടക്കാരി “എന്ന ചിത്രത്തിന് അത്തരമൊരു വലിയ വിജയഗാഥയുണ്ട്. ഏതാനും തമിഴ് ചിത്രങ്ങളിൽ മുഖം കാണിച്ചിരുന്ന ലക്ഷ്മി എന്ന യുവസുന്ദരിയുടെ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ചട്ടക്കാരി .

ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ലക്ഷ്മി ചട്ടക്കാരിയിലൂടെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം നായികയായി അരങ്ങേറി.
എല്ലാ ഭാഷകളിലും ചട്ടക്കാരി സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു …
മദ്രാസ്സിൽ സ്ഥിരതാമസമാക്കിയ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു ലക്ഷ്മി. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ വിവാഹം കഴിക്കുകയും ഒരു കുഞ്ഞിന്റെ അമ്മയാവുകയും ചെയ്ത ലക്ഷ്മി ചട്ടക്കാരിയിലെ നായകൻ മോഹ ശർമ്മയുമായി പ്രണയത്തിലാവുകയും ആ പ്രണയം രണ്ടാം വിവാഹത്തിലേക്ക് എത്തിച്ചേരുകയുമുണ്ടായി.

ഷീലയും ജയഭാരതിയും വിജയശ്രീയുമെല്ലാം കത്തി നിൽക്കുന്ന കാലത്തുതന്നെയാണ് ലക്ഷ്മി മലയാളസിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ചെടുത്തത്. മലയാള സിനിമയ്ക്ക് വേറിട്ട മുഖപ്രസാദം നൽകിയ ഭരതന്റെ ആദ്യ ചിത്രം “പ്രയാണ ” ത്തിലെ നായികയും ലക്ഷ്മി ആയിരുന്നു. “പിക്നിക്ക് ” എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ
നായികയായതോടുകൂടി ലക്ഷ്മി മലയാളികളുടെ ഹരമായി മാറി. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1952 ഡിസംബർ 13- ന് ജനിച്ച ലക്ഷ്മി എന്ന ദക്ഷിണേന്ത്യൻ നടിയുടെ ജന്മദിനമാണിന്ന്.
മലയാളനാടിന് മറക്കാനാവാത്ത ഒട്ടേറെ ഗാനരംഗങ്ങൾക്ക് ജീവൻ പകര്ന്ന പ്രിയ നടിക്ക് ജന്മദിനാശംസകൾ