‘എന്റെ അമ്മ നന്നായാണ് വളര്‍ത്തിയത്, പക്ഷേ എനിക്കത് സാധിക്കില്ല’; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് നടി കൃഷ്ണ പ്രഭ

Spread the love

കൊച്ചി: മലയാള സിനിമയില്‍ നിരവധി ഹാസ്യവേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയും ഗായികയുമാണ് കൃഷ്ണ പ്രഭ.

video
play-sharp-fill

അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകള്‍ ചെയ്യുന്ന തിരക്കിലാണ് താരം. ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന മ്യൂസിക് ബാൻഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ.

ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തെക്കുറിച്ച്‌ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എനിക്ക് അർഹിക്കുന്ന തരത്തിലുളള കഥാപാത്രങ്ങള്‍ സിനിമയില്‍ ഇതുവരെയായിട്ടും ലഭിച്ചിട്ടില്ലെന്ന് പലരും പറയാറുണ്ട്. നല്ല ടീമിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാൻ പലകാര്യങ്ങളിലും പോസിറ്റീവായിട്ടാണ് ചിന്തിക്കുന്നത്.

കിട്ടാതെ പോയതിനെക്കുറിച്ച്‌ വിഷമിക്കാറില്ല. ആദ്യമൊക്കെ സിനിമയില്‍ അവസരം നഷ്ടമാകുമ്പോള്‍ കരഞ്ഞിട്ടുണ്ട്. പല ഹിറ്റ് സിനിമകളില്‍ നിന്നും അവസാനം എന്നെ മാറ്റിയിട്ടുണ്ട്. ഒരാഴ്ചയൊക്കെ നിർത്താതെ കരഞ്ഞിട്ടുണ്ട്’- കൃഷ്ണ പ്രഭ പറഞ്ഞു.

വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. എന്റെ അമ്മ നന്നായാണ് വളർത്തിയത്. പക്ഷെ എനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാൻ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാത്തത്. എനിക്ക് ക്ഷമയില്ല’- താരം കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന മോശം കമന്റുകള്‍ക്ക് ചുട്ടമറുപടി നല്‍കാറുണ്ടെന്നും കൃഷ്ണ പ്രഭ പറയുന്നു.