video
play-sharp-fill
ലിപ്സ്റ്റിക്ക് ഇടുക എന്നത് തന്നെ വേശ്യാവൃത്തിക്ക് സമമാണ് മലയാളിക്ക്; ആ ‘റെഡ് ലിപ്സ്റ്റിക്’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ത്ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക; കനി കുസൃതി

ലിപ്സ്റ്റിക്ക് ഇടുക എന്നത് തന്നെ വേശ്യാവൃത്തിക്ക് സമമാണ് മലയാളിക്ക്; ആ ‘റെഡ് ലിപ്സ്റ്റിക്’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ത്ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക; കനി കുസൃതി

സ്വന്തം ലേഖകന്‍

കൊച്ചി: വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും അഭിനയ വഴികളിലെ പുതുമ കൊണ്ടും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് കനി കുസൃതി. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വീകരിക്കാനെത്തിയ കനി റെഡ് ലിപ്‌സ്റ്റിക് ഇട്ട് പുതിയ ലുക്കിലാണഅ എത്തിയത്. മേക്കപ്പ് ചെയ്യാതെ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള കനി, റെഡ് ലിപ്സ്റ്റിക് അണിഞ്ഞതിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫേസ് ബുക്ക് പേജിലൂടെ.

ചുവന്ന ലിപസ്റ്റിക് വെളുത്ത തൊലിയുള്ളവര്‍ക്ക് മാത്രമാണ് ചേരുന്നതെന്നുള്ള വ്യര്‍ത്ഥമായ ധാരണകള്‍ക്കെതിരെയുള്ള നിലപാട് കൂടിയാണ് ഗായിക റിഹാനയുടെ ഉടമസ്ഥതയിലുള്ള ഫെന്റിബ്യൂട്ടി എന്ന ബ്രാന്‍ഡിലുള്ള ചുവന്ന ലിപ്സ്റ്റിക്ക് താന്‍ ഉപയോഗിച്ചതെന്ന് കനി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രപരമായി, കറുത്ത തൊലിയുള്ള സ്ത്രീകള്‍ ചുവന്ന ലിപ്സ്റ്റിക്കിടുന്നത് പലപ്പോഴും പരിഹസിക്കപ്പെടാറുണ്ടെന്ന് അമേരിക്കന്‍ റാപ്പറായ റോക്കി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചുവന്ന ലിപ്സ്റ്റിക്ക് ചേരണമെങ്കില്‍ വെളുത്ത നിറമുള്ള തൊലിയായിരിക്കണമെന്നൊക്കെ അന്നവര്‍ പറഞ്ഞത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു, ഇത് സംബന്ധിച്ച ലേഖനം പങ്കുവെച്ച് കനി കുറിച്ചിരിക്കുകയാണ്.
പലപ്പോഴും പരിഹസിക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യാറുള്ളവയാണ് കറുത്ത സ്ത്രീകളുടെ ചുണ്ടുകള്‍.

ആ ചുണ്ടുകല്‍ ഹൈലൈറ്റ് ചെയ്യപ്പെടേണ്ടതല്ലെന്നും മറച്ചുപിടിക്കേണ്ടതാണെന്നുമൊക്കെയുള്ള ധാരണയാണ് റാപ്പറുടെ പരാമര്‍ശം പോലും ധ്വനിപ്പിക്കുന്നത്. നിറത്തിന്റെയൊന്നും വേര്‍തിരിവില്ലാതെ എല്ലാ നിറത്തിലുമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന മേക്കപ്പ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പോപ് ഗായികയായ റിഹാന ഫെന്റി ബ്യൂട്ടി ആരംഭിച്ചത്, ആ ബ്രാന്‍ഡാണ് താന്‍ പുരട്ടിയതെന്നും താരം കുറിച്ചിരിക്കുകയാണ്.

ലിപ്സ്റ്റിക്ക് ഇടുക എന്നത് തന്നെ വേശ്യാവൃത്തിക്ക് സമമാണ് മലയാളിക്ക്, എന്ത് ചെയ്താലും നിലപാടണല്ലോ തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.