ചില വിട്ടു വീഴ്ചകൾക്കു തയ്യാറായാൽ അവസരം ലഭിക്കും ; മോശം സമീപനങ്ങളെ ബോൾഡായി നേരിട്ടു : നടി ഗായത്രി സുരേഷ്

ചില വിട്ടു വീഴ്ചകൾക്കു തയ്യാറായാൽ അവസരം ലഭിക്കും ; മോശം സമീപനങ്ങളെ ബോൾഡായി നേരിട്ടു : നടി ഗായത്രി സുരേഷ്

സ്വന്തം ലേഖിക

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ മോശം പ്രവണതകൾക്കെതിരെ വെളിപ്പെടുത്തലുമായി നിരവധി നടിമാർ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ നീണ്ട നിര കണ്ട മീ ടു കാലത്തിന് ശേഷം നടിമാർ കുറേക്കൂടെ ധൈര്യത്തോടെയാണ് കാര്യങ്ങൾ തുറന്നുപറയുന്നത്. ചലച്ചിത്ര മേഖലയിൽ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷും രംഗത്തെത്തിക്കഴിഞ്ഞു.സിനിമയിൽ അവസരം ലഭിക്കാൻ ചില വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറാകുമോയെന്ന ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് എഫ് എം റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോയെന്ന സന്ദേശങ്ങൾ പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗായത്രി അത്തരം സന്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഇത്തരം സന്ദേശങ്ങൾ അവഗണിക്കുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതായും നടി വ്യക്തമാക്കി.