video
play-sharp-fill

ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ  ഉപേക്ഷിച്ച് പോയി; ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഭർത്താവ്; അവരെ ‘പുരുഷ വേശ്യ’കളെന്ന് വിശേഷിപ്പിക്കാം, എന്നെ ചതിക്കുകയായിരുന്നു ; കാമുകന്മാരെ കുറിച്ച് വിവാദപരാമര്‍ശവുമായി നടി ചാര്‍മിള

ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോയി; ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഭർത്താവ്; അവരെ ‘പുരുഷ വേശ്യ’കളെന്ന് വിശേഷിപ്പിക്കാം, എന്നെ ചതിക്കുകയായിരുന്നു ; കാമുകന്മാരെ കുറിച്ച് വിവാദപരാമര്‍ശവുമായി നടി ചാര്‍മിള

Spread the love

സ്വന്തം ലേഖകൻ

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ചാര്‍മിള.താരത്തിൻ്റെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികള്‍ക്ക് സുപചരിതമാണ്.

സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ വിവാദങ്ങളിലും നിറഞ്ഞുനിന്ന താരമാണ് ചാര്‍മിള. മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്ക്കുന്നു, പൈസയെ ചൊല്ലി നിര്‍മ്മാതാവുമായി വഴക്കുണ്ടാക്കുന്നു തുടങ്ങി പല ആരോപണങ്ങളും അക്കാലത്ത് സിനിമാക്കാര്‍ തന്നെ പ്രചരിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ താരത്തിന്റെ വിവാഹജീവിതങ്ങളും ചര്‍ച്ചയായി. രണ്ട് തവണ വിവാഹിതയായി രണ്ടും പരാജയപ്പെട്ട നടിയാണ് ചാര്‍മിള. ആദ്യം നടന്‍ കിഷോര്‍ സത്യയെയാണ് ചാര്‍മിള വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭിണിയായെങ്കിലും അത് നശിപ്പിച്ച് കളയുകയായിരുന്നു.ഇപ്പോഴിതാ തന്റെ കാമുകന്മാരെക്കുറിച്ച് നടി നടത്തിയ ഒരു പ്രസ്താവനയാണ് വൈറലായിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

ഞാന്‍ തെരുവില്‍ ഇറങ്ങി പിച്ച എടുക്കേണ്ട ഗതി വന്നാലും അവരോടൊന്നും ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ല. അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം. അവരില്‍ നിന്നും പത്ത് പൈസ വാങ്ങിക്കുന്നത് എനിക്ക് തന്നെ നാണക്കേടാണ്. സത്യമായി പറയുന്നതാണെന്ന്’, നടി പറഞ്ഞു.
ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ചോദ്യത്തിന് നടന്‍ കിഷോര്‍ സത്യയുടെ പേരാണ് ചാര്‍മിള പറഞ്ഞത്. ‘അങ്ങനെ ഒരാളുണ്ടെങ്കില്‍ അത് എന്റെ ആദ്യത്തെ ഭര്‍ത്താവ് കിഷോര്‍ സത്യയാണ്. കാരണം അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു.

പ്രശസ്തനാവാന്‍ വേണ്ടി മാത്രമാണ് എന്നെ കല്യാണം കഴിച്ചത്. അന്നദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. ടോപ്പ് ലെവലില്‍ നില്‍ക്കുന്നൊരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞാണ് കിഷോര്‍ സിനിമയിലേക്ക് വരുന്നത്. അങ്ങനെ കല്യാണവും കഴിച്ചു.

എന്നില്‍ നിന്ന് ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. കിഷോറിന് ഞാന്‍ മാത്രമായിരുന്നില്ല, അയാള്‍ക്ക് മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു’ -താരം പറഞ്ഞു.