ബോഡി ഷെയ്‌മിംഗിന് ചുട്ടമറുപടി നല്‍കി നടി ഗൗരി കിഷൻ; തട്ടിക്കയറി വ്ലോഗര്‍മാര്‍; ഒരക്ഷരം മിണ്ടാതെ നടനും സംവിധായകനും; സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം

Spread the love

ചെന്നൈ: ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ നടി ഗൗരി കിഷൻ.

video
play-sharp-fill

തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് നടി ചുട്ടമറുപടി നല്‍കിയത്.

നിങ്ങള്‍ വിഡ്ഡിത്തരമാണ് ചോദിക്കുന്നതെന്ന് നടി പറഞ്ഞപ്പോള്‍ മാപ്പ് പറയണമെന്ന് പറഞ്ഞ് വ്‌ളോഗർമാർ തട്ടിക്കയറി. പത്ത് മിനിട്ടോളം അധിക്ഷേപം തുടർന്നു. ‘ നിങ്ങളാണോ എന്റെ ഭാരത്തെക്കുറിച്ച്‌ ചോദിച്ചത്. അത് ഒട്ടും ബഹുമാനമില്ലാത്ത ചോദ്യമാണ്. അതൊരു വിഡ്ഡി ചോദ്യം ആണത്. ഹീറോയിനാണെന്ന് കരുതി ഞാൻ സീറോ സൈസില്‍ ഇരിക്കണോ. നിങ്ങള്‍ ബോഡി ഷെയിമിംഗ് ആണ് ചെയ്തത്. അത് തെറ്റാണ്. ഞാൻ മാപ്പൊന്നും പറയില്ല. നിങ്ങളാണ് മാപ്പ് പറയേണ്ടത്. ഒരു ഫീമെയില്‍ ക്യാരക്ടറിനെ ഇങ്ങനെ സെക്ഷ്വലൈസ് ചെയ്യണോ.’- ഗൗരി കിഷൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും വേദിയിലുണ്ടായിരുന്നു. നടിയോട് വ്‌ളോഗർമാർ തട്ടിക്കയറുന്നത് കണ്ടിട്ടും ഇരുവരും ഒരക്ഷരം മിണ്ടിയില്ല. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമർശനം ഉയരുന്നുണ്ട്.